തിരൂരങ്ങാടി: പെയിന്റിംഗ് ജോലിക്കിടെ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ഉത്തര്‍ പ്രദേശിലെ അബേദ്ക് നഗര്‍ ജില്ലയിലെ ഗ്യാന്‍പൂര്‍ കുറച്ച ഗ്രാമത്തിലെ വിരിഞ്ജന്റെ മകന്‍ മഹ്ദു (54) ആണ് മരണപ്പെട്ടത്.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെ വെന്നിയൂര്‍ മഹല്ല് ജുമാഅത്ത് പള്ളിയിലെ ഒന്നാം നിലയില്‍ പെയിന്റിങ്ങ് ജോലി ചെയ്യുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് വീണ് പരിക്കേറ്റ മഹ്ദുനെ തൊട്ടടുത്ത തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ: ആഷ ബേബി : മകള്‍: സൂരജ്, സോനം, അനാമിക, പൂനം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





