Section

malabari-logo-mobile

പറമ്പിക്കുളം ഡാമില്‍ ഷട്ടര്‍ തകരാര്‍; ഒരു ഷട്ടര്‍ താനേ ഉയര്‍ന്നു

HIGHLIGHTS : Shutter fault in Parambikulam dam, one shutter went up by itself

തൃശൂര്‍: പറമ്പിക്കുളം ഡാമില്‍ ഷട്ടര്‍ തകരാറിലായി .ഉയര്‍ത്തി വച്ചിരുന്ന മൂന്ന് ഷട്ടറുകളില്‍ ഒന്ന് താനേ കൂടുതല്‍ ഉയര്‍ന്നു . മൂന്ന് ഷട്ടറുകളില്‍ മധ്യഭാഗത്തുള്ള ഷട്ടറിനാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. ഇതോടെ ഒഴുകുന്ന ജലത്തിന്റെ അളവ് കൂടി . മൂന്ന് ഷട്ടറുകളും 10സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി വച്ചിരിക്കുകയാണ്. പെരിങ്ങല്‍കുത്തിലേക്ക് 20000 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്. ഇതോടെ ചാലക്കുടി പുഴയില്‍ കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു . ജാഗ്രത മാത്രം മതിയെന്ന് എം എല്‍ എ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവരെ പുഴയിലെ ഒഴുക്ക് ബാധിക്കില്ലെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്.

sameeksha-malabarinews

അതേസമയം പുഴയില്‍ കുളിക്കുന്നതും കുളിക്കാനിറങ്ങുന്നതും നിരോധിച്ചു. ഒന്നര മീറ്റര്‍ ഉണ്ടായിരുന്ന പുഴയിലെ വെള്ളം നാലര മീറ്റര്‍ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ് . കടവുകള്‍ എല്ലാം പൊലീസ് അടച്ചു . ജാഗ്രതാ നിര്‍ദേശം മൈക്ക് അനൗണ്‍സ്‌മെന്റ് വഴി ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!