പുത്തനങ്ങാടിയില്‍ വാഹനാപകടത്തില്‍ ഒരു മരണം

മലപ്പുറം:  പുത്തനങ്ങാടിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. പെരിന്തല്‍മണ്ണക്കടുത്ത പുത്തനങ്ങാടി ഗേറ്റ് പടിയില്‍ വച്ച് ലോറി സ്‌കൂട്ടറില്‍ ഇടിച്ചാണ് മരണം സംഭവിച്ചത്. പഴമുള്ളൂര്‍ പൂച്ച മാന്തിയിലെ പരേതനായ മുഹമ്മദ് മുസ്ലിയാരുടെ മകന്‍ പാറമ്മല്‍ ഡോ: ഫൈസല്‍ (33) ആണ് മരിച്ചത്. എംഇഎസ് മെഡിക്കല്‍ കോളേജില്‍ നിന്ന് അങ്ങാടിപ്പുറം ക്ലിനിക്കിലേക്കുള്ള യാത്രയില്‍ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മറവ് ചെയ്യും. പിതാവ്: പരേതനായ മുഹമ്മദ് മുസ്ലിയാര്‍, മാതാവ്: ആമിന. ഭാര്യ : ഡോ. നൗഷിദ. സഹോദരങ്ങള്‍ : റംല, ഹൈറുന്നീസ, ഷബീറലി, മുഹമ്മദലി.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top