ശ്രേയ വേണുഗോപാലിന് എസ്എന്‍എംഎച്ച്എസ് ഗണിതശാസ്ത്ര വിഭാഗം അവാര്‍ഡ് നല്‍കി

പരപ്പനങ്ങാടി:പാലക്കാട് വച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ ഗണിതശാസ്ത്ര മേളയില്‍ അദര്‍ ചാര്‍ട്ട് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയ എസ്എന്‍എം ഹയര്‍സെകണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രേയ വേണുഗോപാലിന് സ്‌കൂള്‍ ഗണിതശാസ്ത്ര വിഭാഗം അവാര്‍ഡ് നല്‍കി.

പിടിഎ പ്രസിഡന്റ് ലത്തീഫ് തെക്കേപ്പാട്ടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ഇ.ഒ ഫൈസല്‍ അവാര്‍ഡ് വിതരണം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ജാസ്മിന്‍ ടീച്ചര്‍ ,ഡപ്യൂടി ഹെഡ്മാസ്റ്റര്‍ അസൈനാര്‍,ഗണിതശാസ്ത്ര അദ്ധ്യാപകരായ അക്ബര്‍,നന്ദന,ഉണ്ണിമായ,ഷൈജ,സാബിറ, പിടിഎ വൈസ് പ്രസിഡന്റ് ശബ്‌ന,ശ്രേയയുടെ പിതാവ് വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. ശ്രേയ കഴിഞ്ഞവര്‍ഷവും സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടിയിരുന്നു

 

Share news
error: Content is protected !!
Scroll to Top