മുഹമ്മദ് റഷീന് നാടിന്റെ ആദരം

പരപ്പനങ്ങാടി: ചണ്ഡിഘട്ടില്‍ നടന്ന ഇന്ത്യ-നേപ്പാള്‍ (ഡഫ്) 20-20 സീരീസില്‍ ഇന്ത്യക്ക് അഭിമാനാര്‍ഹമായ വിജയം നേടിതന്ന ഇന്ത്യന്‍ ടീം അംഗമായ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് റഷീന് നാടിന്റെ ആദരം. നരിമുറിക്കാട്  റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടി ഡിവിഷന്‍ കൗണ്‍സിലര്‍ സീനത്ത് ആലി ബാപ്പു ഉദ്ഘാടനം ചെയ്തു.

ഓള്‍ ഇന്ത്യ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫ് ഡഫിന്റെ നേതൃത്വത്തില്‍ നടന്ന ഈ അന്തര്‍ദേശീയ ക്രിക്കറ്റ് മത്സരത്തില്‍ ഓള്‍ റൗണ്ടറായിരുന്ന റഷീന്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് മലയാളികളാണ് ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നത്. പരപ്പനങ്ങാടി പോസ്‌റ്റോഫീസിലെ ഇ.ഡി ഡലിവറി ഏജന്റ് ആയിരുന്ന മുസ്തഫയുടെ മകനാണ് റഷീന്‍.

ചടങ്ങില്‍ താലിപ്പാട്ട് മുസ്തഫ, വി.കെ സൂരജ്, കാടേങ്ങല്‍ ബഷീര്‍, ചേങ്ങോട്ട് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top