Section

malabari-logo-mobile

സിപിഐഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണം; ജി സുധാകരന്‍

HIGHLIGHTS : Should be excluded from the CPI (M) state committee; G Sudhakaran

സിപി ഐ എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിക്കും മുന്‍ മന്ത്രി ജി സുധാകരന്‍ കത്ത് നല്‍കി. സംസ്ഥാന സമിതിയില്‍ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. കത്ത് നല്‍കിയതായി താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ ആവശ്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി ആണെന്നും ജി സുധാകരന്‍ പറഞ്ഞു. എന്നാല്‍ ജി സുധാകരനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ ആകില്ല എന്ന നിലപാടില്‍ ആണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

sameeksha-malabarinews

75 വയസ്സ് എന്ന പ്രായപരിധി മാനദണ്ഡം നടപ്പിലാക്കിയാല്‍ ജി.സുധാകരനു നേതൃത്വത്തില്‍നിന്ന് ഒഴിയേണ്ടിവരും. കേന്ദ്ര കമ്മിറ്റി തീരുമാനം അനുസരിച്ചാണ് സംസ്ഥാന കമ്മറ്റിയിലെ അം?ഗങ്ങള്‍ക്ക് പ്രായപരിധി നിശ്ചയിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചത്.

ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ചാരുംമൂട് ഏരിയ കമ്മിറ്റിയിലെ പ്രതിനിധികള്‍ പടനിലം സ്‌കൂളുമായി ബന്ധപ്പെട്ട കോഴ വിഷയത്തില്‍ ആരോപണവിധേയനായ കെ.രാഘവനെ ജി.സുധാകരന്‍ പിന്തുണച്ചുവെന്നായിരുന്നു പ്രതിനിധികളുടെ ആരോപണം. സുധാകരന്റെ സ്വന്തം തട്ടകമായ അമ്പലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ എച്ച്.സലാമിനെ തോല്‍പ്പിക്കാന്‍ നോക്കി എന്നായിരുന്നു അമ്പലപ്പുഴയിലെ പ്രതിനിധിയുടെ വിമര്‍ശനം. അധികാര മോഹിയാണ് സുധാകരന്‍ എന്നായിരുന്നു മാവേലിക്കരയിലെ പ്രതിനിധിയുടെ വിമര്‍ശനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!