രാജ്യത്ത് പാചക വാതക വിലയില്‍ വന്‍ വര്‍ദ്ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസ വര്‍ധിപ്പിച്ചു. കൊച്ചിയില്‍ സിലിണ്ടറിന് പുതുക്കിയ വില 2009 രൂപയാണ്. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
യുക്രൈന്‍ യുദ്ധ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരുന്നെങ്കിലും ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് സാഹചര്യമായതിനാല്‍ എണ്ണക്കമ്പനികള്‍ വില ഉയര്‍ത്തിയിരുന്നില്ല. യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സ്വകാര്യ കമ്പനികള്‍ വില ഉയര്‍ത്താതിരുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതിനു മുമ്പെ വാണിജ്യ സിലിണ്ടറുകളുടെ വില ഇന്ന് വര്‍ധിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ഫെബ്രുവരിയില്‍ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു.




