Section

malabari-logo-mobile

ഷൊര്‍ണ്ണൂര്‍ വഴിയുള്ള നിര്‍ത്തിയ റെയില്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

HIGHLIGHTS : ഷൊര്‍ണൂര്‍:നിര്‍ത്തിവെച്ചിരുന്ന ഷൊര്‍ണൂര്‍ വഴിയുള്ള റെയില്‍ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പ...

ഷൊര്‍ണൂര്‍:നിര്‍ത്തിവെച്ചിരുന്ന ഷൊര്‍ണൂര്‍ വഴിയുള്ള റെയില്‍ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് മെയിലാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റിയത്. ഇതെതുടര്‍ന്നാണ് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്.

കോയമ്പത്തൂര്‍ മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസും എറണാകുളം ഭാഗത്തേക്ക് പോകുന്ന നിസാമുദ്ദീന്‍ മംഗലാപുരം മംഗള സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസുമാണ് കടത്തിവിട്ടത്.

sameeksha-malabarinews

എന്‍ജിന് പിന്നിലെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. പാളത്തിന് സമീപത്തെ ഇലക്ട്രക് പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്.

ഷൊര്‍ണ്ണൂരില്‍ നിന്നും കോഴിക്കോട്, തൃശൂര്‍ ഭാഗങ്ങളിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം മുടങ്ങി. അതെസമയം തൃശൂര്‍ പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!