അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂരങ്ങാടി സ്വദേശി മരണപ്പെട്ടു.

തിരുരങ്ങാടി: വാഹന അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തിരൂരങ്ങാടി കക്കാട് സ്വദേശി ചപ്പങ്ങത്തില്‍ മുസ്തഫയുടെ
മകന്‍ ലൂക്മാനുല്‍ ഹക്കീം(20) മരണപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കൊളപ്പുറം ആസാദ് നഗറില്‍ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ലുക്മാനുല്‍ ഹക്കീം.
കക്കാട് വീടിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ എആര്‍ നഗറിലായിരുന്നു താമസം. വീട്ടില്‍നിന്ന് രാവിലെ കക്കാട് ജോലിചെയ്യുന്ന കടയിലേക്ക് വരുമ്പോളാണ് അപകടം സംഭവിച്ചത്

മാതാവ് സുഹ്‌റ, സഹോദരങ്ങള്‍ ഇഖ്ബാല്‍, തഹ്‌സീന, അന്‍സിയ. കബറടക്കം ചൊവ്വാഴ്ച 12 മണിക്ക് കക്കാട് ജുമാഅത്ത് പള്ളി കബറിസ്ഥാനില്‍.

Share news
error: Content is protected !!
Scroll to Top