പാക് അതിര്‍ത്തിയില്‍ വ്യോമാക്രമണം നടത്തി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ

ദില്ലി: പാക് അതിര്‍ത്തിയില്‍ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ മൂന്നരമണിയോടെയാണ് സേന വ്യോമാക്രമണത്തിലൂടെ അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങല്‍ തകര്‍ത്തത്. പാക്ക് അധീന കാശ്മീരിലെത്തിയ സേന ഭീകര ക്യാമ്പുകള്‍ തകര്‍ത്ത് ഇന്ത്യയില്‍ തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം പാകിസ്ഥാന്‍ സ്ഥിരീകരിച്ചു.

ഇന്ത്യന്‍വ്യോമ സേനയുടെ 12 മീറാഷ് യുദ്ധ വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 1000 കിലോ ഗ്രാം ബോംബികള്‍ ഭീകരകേന്ദ്രങ്ങളില്‍ വര്‍ഷിച്ചെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ് വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലയിലുമാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പാകിസ്ഥാന്‍ പുറത്തുവിട്ടു. ആക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 21 മിനിറ്റ് നീണ്ടു നിന്ന ആക്രമണമാണ് നടന്നത്. പുലര്‍ച്ചെ 3.40 നും 3.53 നും ഇടയില്‍ ബാലകോട്ട് തീവ്രവാദ കേന്ദ്രം തകര്‍ത്തു. 3.50 നും 4.05 നും ഇടയില്‍ ചാക്കോത്തിയിലെ തീവ്രവാദികളുടെ താവളവും തകര്‍ത്തു.

പുല്‍വാമ ആക്രമണിത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്. 40 ജവാന്‍മാരാണ് ആക്രമണത്തില്‍ അന്ന് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന്റെ ഉത്തവാദിത്വം ജെയ്‌ഷെ ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

Share news
error: Content is protected !!
Scroll to Top