പരപ്പനങ്ങാടി നഗരസഭയിലേക്ക് പ്രതിഷേധവുമായി വ്യാപാരികള്‍

പരപ്പനങ്ങാടി: വ്യാപാരികള്‍ പരപ്പനങ്ങാടി നഗരസഭയിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബില്‍ഡിംഗ് ഓണര്‍മാര്‍ നികുതി അടച്ചാലെ കച്ചവടക്കാര്‍ക്ക് ലൈസന്‍സ്‌നല്‍കു എന്ന മുന്‍സിപ്പാലിറ്റിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത്.

ഇരുനൂറിലധികം വ്യാപാരികള്‍ പങ്കെടുത്ത മാര്‍ച്ച് കെ മാനുഹാജി ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി മലബാര്‍ ബാവ ഹാജി,എം വി മുഹമ്മദാലി,കുഞ്ഞാവാസ് അഷറഫ്, പി ഒ സലാം, എവി വിനോദ്, പി ജഗന്നിവാസന്‍,ഷൗക്കത്ത് നാസ്, സ്റ്റാര്‍ മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top