മലപ്പുറം എടവണ്ണയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് 3 മരണം

മലപ്പുറം: എടവണ്ണ കുണ്ടുതോട് ബസ് ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു യുവാവുമാണ് മരിച്ചത്. എടവണ്ണ പത്തപ്പിരിയം സ്വദേശി ഫര്‍ഷാദ്(20)ഗൂഡല്ലൂര്‍ ഓവാലി സ്വദേശികളായ വകയില്‍ ഫാത്തിമ(66),സുബൈറ(40) എന്നിവരാണ് മരിച്ചത്. ബസിലെ മുന്‍വശത്തെ സൈഡ് സിറ്റിലാണ് ഫാത്തിമയും സുബൈദയും ഇരുന്നിരുന്നത്.

ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. വഴിക്കടവ് കോഴിക്കോട് റൂട്ടിലോടുന്ന സന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ച്ത്

Share news
error: Content is protected !!
Scroll to Top