വാഷിംഗ്ടണ്‍: ഷൂട്ടിംഗ് പരിശീലനത്തിനിടെ അബദ്ധത്തില്‍ 9 വയസ്സുകാരിയുടെ വെടിയേറ്റ് പരിശീലകന്‍ മരിച്ചു. ചാര്‍ലസ് വക്ക (39) ആണ് അതി ദാരുണമായി തന്റെ ശിഷ്യയുടെ വെടിയേറ്റ് മരിച്ചത്. ചാര്‍ലസ് വക്ക യു ഇസെഡ് ഐ തോക്ക് ഉപയോഗിക്കാന്‍ പരിശീലിപ്പുന്നതിനിടയിലാണ് ശിഷ്യയുടെ വെടിയുണ്ട ലക്ഷ്യം തെറ്റി ഇദ്ദേഹത്തിന്റെ തലയില്‍ തറച്ചു കയറിയത്. മകള്‍ ഷൂട്ടിങ്ങ് പരിശീലിക്കുന്നത് മാതാപിതാക്കള്‍ ക്യാമറയില്‍ പകര്‍ത്തി കൊണ്ടിരിക്കുമ്പോഴാണ് ദയനീയമായ അപകടം നടന്നത്. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ മാതാപിതാക്കള്‍ പോലീസിനെ ഏല്‍പ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



