തിരു: പുതിയ മദ്യനയം സര്‍ക്കാര്‍ നിയമമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. എസൈസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് മദ്യനയം സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയത്. മദ്യനയം നിയമമാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. മദ്യനയം പ്രഖ്യാപിച്ചാല്‍ മാത്രം പോര നിയമമാക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. മന്ത്രി സഭായോഗം മദ്യനയത്തിന് അംഗീകാരം നല്‍കിയതോട് കൂടിയാണ് സര്‍ക്കാര്‍ ചട്ട ഭേദഗതി നടത്തി മദ്യനയം നിയമമാക്കിയത്. ബാറുകള്‍ അടച്ചു പൂട്ടുന്നതിനെയും മറ്റും ചോദ്യം ചെയ്ത് വരുന്ന കേസുകളിലെ സര്‍ക്കാര്‍ നിലപാട് കുറ്റമറ്റതാക്കി തീര്‍ക്കാന്‍ മദ്യനയം അനിവാര്യമാണെന്നാണ് എക്‌സൈസ് വകുപ്പിന്റെ നിലപാട്.
സംസ്ഥാനത്ത് ആകെ 712 ബാറുകള്‍ക്ക് സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കും. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 292 ബാറുകള്‍ക്ക് നിലവാരമില്ലാത്ത 418 ബാറുകള്‍ക്കുമാണ് നോട്ടീസ് നല്‍കുന്നത്.




