ടൈറ്റാനിയം കേസ്; മുഖ്യമന്ത്രി ഒന്നാം പ്രതി

AIR INDIA copyതിരു: ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒന്നാം പ്രതിയാക്കി അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്. ടൈറ്റാനിയത്തിലെ ജീവനക്കാരന്‍ ജയന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. മുഖ്യമന്ത്രിക്ക് പുറമെ രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിം കുഞ്ഞ് എന്നവരുള്‍പ്പെടെ 12 പേരെ പ്രതിയാക്കും. ടൈറ്റാനിയം കേസില്‍ അന്വേഷണം അവസാനിപ്പിക്കണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി തള്ളി.

ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണപ്ലാന്റ് സ്ഥാപിക്കുന്നതില്‍ 200 കോടിയിലേറെ രൂപയുടെ അഴിമതി നടത്തി എന്നതാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ 12 പേര്‍ക്കെതിരായ ആരോപണം. രമേശ് ചെന്നിത്തല അന്ന് മന്ത്രിസഭാംഗമല്ലായിരുന്നെങ്കിലും ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണ് പരാതിക്കാരന്‍ ഉന്നയിച്ചിരിക്കുന്നത്.

മെക്കോണ്‍ എന്ന പൊതുമേഖലാസ്ഥാപനത്തിന്റെ ഉറപ്പില്‍ ഗ്രാന്റെക്‌സ് എന്ന സ്ഥാപനം സമര്‍പ്പിച്ച 256.01 കോടി രൂപയുടെ കരട് പദ്ധതിക്ക് 2005 മെയ് 19 നാണ് മന്ത്രിസഭാ തീരുമാന പ്രകാരം സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്. 2006 ലാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിടുന്നത്.

Share news
error: Content is protected !!
Scroll to Top