Section

malabari-logo-mobile

പൂനം പാണ്‌ഡെയെ ഫെയ്‌സ്ബുക്കില്‍ നിന്ന് പുറത്താക്കി

HIGHLIGHTS : മുംബൈ: ചൂടന്‍ രംഗങ്ങളിലൂടെ ആരാധകരെ എന്നും ഞെട്ടിച്ച പൂനം പാണ്ഡയെ ഫെയ്‌സ്ബുക്കില്‍ നിന്നും പുറത്താക്കി. ബിക്കിനിയില്‍ ഐസ്ബക്കറ്റ് ചലഞ്ചുമായി മുന്നേറ...

imagesമുംബൈ: ചൂടന്‍ രംഗങ്ങളിലൂടെ ആരാധകരെ എന്നും ഞെട്ടിച്ച പൂനം പാണ്ഡയെ ഫെയ്‌സ്ബുക്കില്‍ നിന്നും പുറത്താക്കി. ബിക്കിനിയില്‍ ഐസ്ബക്കറ്റ് ചലഞ്ചുമായി മുന്നേറുകയായിരുന്ന താരത്തിന് ഫെയ്‌സബുക്കില്‍ നിന്നും പണികിട്ടി. അല്പവസ്ത്രം മാത്രമുള്ള ചിത്രങ്ങളാണ് പൂനത്തിന് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ട്. പൂനത്തിന്റെ ഫെയ്‌സ്ബുക്ക് ഡിആക്ടിവേറ്റ് ചെയ്യാന്‍ നിരവധിപേര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായും വാര്‍ത്തയുണ്ട്.

20 ലക്ഷം ആരാധകരുള്ള തന്നെ ഫെയ്‌സ്ബുക്കില്‍ നിന്ന് പുറത്താക്കിയത് താരത്തെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. തന്റെ പേജ് വീണ്ടെടുക്കാന്‍ താന്‍ എന്തുചെയ്യണമെന്ന് പൂനം ട്വിറ്ററില്‍ സന്ദേശവുമിട്ടിട്ടുണ്ട്.

sameeksha-malabarinews

പൊതുവില്‍ വള്‍ഗറായ ചിത്രങ്ങളുമായി പ്രത്യക്ഷപ്പെടുന്നവരെയും വ്യാജ ഐഡികളെന്ന് തോന്നുവരെയും നിരവധി ഗ്രൂപ്പുകളില്‍ ഒരേ സമയം പോസ്റ്റ് ചെയ്യുന്നവരെയുമാണ് ഫെയ്‌സ്ബുക്ക് ഡി ആക്ടിവേറ്റ് ചെയ്യാറ്.

തന്റെ ചൂടന്‍ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലും, ട്വിറ്ററിലും പോസ്റ്റ് ചെയ്ത് ആരാധകര്‍ക്കിടയില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന പൂനത്തിന് തന്റെ 20 ലക്ഷം ആരാധകരെ നഷ്ടമായതിലുള്ള സങ്കടം അവര്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഏതായാലും നഷ്ടമായ തന്റെ അക്കൗണ്ട് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് താരമെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!