തായ്ലന്‍ഡില്‍ ഡേ കെയര്‍ സെന്ററില്‍ വെടിവെപ്പ്; 22 കുട്ടികളടക്കം 31 പേര്‍ കൊല്ലപ്പെട്ടു

തായ്ലന്‍ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ കുട്ടികളുടെ ഡേ കെയര്‍ സെന്ററിലുണ്ടായ വെടിവയ്പില്‍ കുട്ടികളടക്കം 31 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 22 പേര്‍ കുട്ടികളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് ഉച്ചയോടെയാണ് ആക്രമണം. മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ് നടത്തിയതെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

കുറ്റവാളിയെ ഉടന്‍ പിടികൂടാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top