കൊച്ചിയില്‍ വന്‍ ലഹരിവേട്ട. 1200 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ നിന്ന് ലഹരിമരുന്ന് പിടികൂടി. ഇറാനിയന്‍ കപ്പലില്‍ നിന്നാണ് 200 കിലോ ഹെറോയിന്‍ പിടികൂടിയത്. ഇവ കൊച്ചിയിലെത്തിച്ചു.
നാവിക സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഓപ്പറേഷന്‍ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്തു.
നാവികസേന കേസ് കോസ്റ്റല്‍ പൊലീസിന് കൈമാറും. എന്‍സിബി നാവിക സേനയുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. പിടികൂടിയവരെ മട്ടാഞ്ചേരി വാര്‍ഫില്‍ എത്തിച്ചു. ഇന്നലെ രാത്രിയാണ് ഉരു കസ്റ്റഡിയില്‍ എടുത്തത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




