പരപ്പനങ്ങാടി: മുനിസിപ്പല്‍ എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന ദിശ ക്യാമ്പയിന്റെ ഭാഗമായ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി പി ഷാഹുല്‍ ഹമീദ് പ്രമേയം അവതരിപ്പിച്ചു.
അമീര്‍ സുഹൈല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.കെ അനീസ് അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രിവന്റീവ് ഓഫീസര്‍ പ്രജോഷ് കുമാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തു. ജില്ലാ എം എസ് എഫ് വിങ് കണ്‍വീനര്‍ മന്‍സൂര്‍ ഉള്ളണം,അയ്യൂബ് മമ്മിക്കകത്ത്,ഫിറോസ്,എന്നിവര്‍ സംസാരിച്ചു. ഷെബില്‍ റഹ്‌മാന്‍ നന്ദി രേഖപ്പെടുത്തി.




