മൂന്നിയൂരില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു;നിരവധി പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: മൂന്നിയൂര്‍ പാറക്കടവില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.ഇന്ന് ഉച്ചയ്ക്ക് 1.20 ഓടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയിട്ടുണ്ട്.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും രാമനാട്ടുകരയില്‍ നിന്നും ചെമ്മാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്.

Share news
error: Content is protected !!
Scroll to Top