തിരുവനന്തപുരം:കാട്ടാക്കടയില്‍ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.പ്രതി കിച്ചു മധ്യവയസ്‌ക്കന്റെ മുറിയിലേക്ക് വലിച്ചെറിഞ്ഞത് ഉഗ്രവിഷമുള്ള ശംഖുവരയന്‍ പാമ്പാണെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
പ്രതി കിച്ചു ക്രിമിനല്‍ സ്വഭാവമുള്ള ആളാണെന്ന് പോലീസ്. ഇയാള്‍ നേരത്തെയും വധശ്രമക്കേസില്‍ പ്രതിയാണെന്നും ലഹരിക്ക് അടിമയാണെന്നുമാണ് വിവരം. പ്രതിക്കായി കാട്ടാക്കട പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. ഇയാള്‍ക്ക് പാമ്പിനെ എവിടെ നിന്ന് കിട്ടി എന്നതിനെ കുറിച്ചും സംഭവത്തില്‍ മറ്റ് കൂട്ടുപ്രതികള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അമ്പത്തില്‍കാല സ്വദേശി രാജേന്ദ്രന് നേരെ ഇന്നലെ പുലര്‍ച്ചെയാണ് വധശ്രമം നടന്നത്. ജനാലവഴി മുറിയിലേക്ക് പാമ്പിനെ തുറന്നുവിടുകയായിരുന്നു. പാമ്പിനെ മുറിയിലേക്ക് എറിഞ്ഞത് പ്രതി സമ്മതിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




