Section

malabari-logo-mobile

അര്‍ധബോധാവസ്ഥയില്‍ ലൈംഗിക ബന്ധത്തിന് നല്‍കുന്ന സമ്മതം അനുമതിയല്ല;ഹൈക്കോടതി

HIGHLIGHTS : Consent to sexual intercourse in semi-conscious state is not permission; High court

കൊച്ചി: അര്‍ധബോധാവസ്ഥയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി നല്‍കുന്ന സമ്മതം അനുമതിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ ലഹരി പാനീയം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥിക്ക് എസ്സി, എസ്ടി സ്‌പെഷ്യല്‍ കോടതി ജാമ്യം നിഷേധിച്ചത് ശരിവച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്.

പ്രതി നല്‍കിയ പാനീയം കുടിച്ച പെണ്‍കുട്ടി അര്‍ധബോധാവസ്ഥയിലായതിനാല്‍ ബോധപൂര്‍വം അനുമതി നല്‍കിയതായി കരുതാനാവില്ല. പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷന്‍ കേസില്‍ കഴമ്പുണ്ടെന്നു വിലയിരുത്തിയ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കീഴ്‌ക്കോടതി നടപടിയില്‍ തെറ്റില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.ജസ്റ്റിസ് എ ബദറുദ്ദീന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

sameeksha-malabarinews

കേസിനാസ്പദമായ സംഭവം നടക്കുന്നത് 2022 നവംബര്‍ 18ന് ആണ് . പ്രതി ലൈബ്രറിയിലേക്ക് വിളിച്ചു വരുത്തി പണ്‍െകുട്ടിക്ക് കേക്കും വെളളവും നല്‍കി. ഈ സമയത്ത് പ്രതി കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തിരുന്നു. പാനീയവും കേക്കും കഴിച്ചതോടെ തന്റെ കാഴ്ച മങ്ങി എന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്.

അര്‍ധബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിനിയെ കോളേജിന്റെ മുകള്‍ നിലയിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്. എന്നാല്‍ അതേസമയം കോളേജ് പഠനകാലത്ത് തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ബന്ധം വഷളായപ്പോള്‍ കളളക്കേസ് ചമച്ചതാണെന്നും പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദിച്ചിരുന്നു. പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമം, ആവര്‍ത്തിച്ചുള്ള ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെയുള്ളത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!