വീണുകിട്ടിയ സ്വര്‍ണം ഉടമസ്ഥന് തിരിച്ചുനല്‍കിയ ഷീജയെ ആദരിച്ചു

പരപ്പനങ്ങാടി :നഗര സഭ ഓഫീസില്‍ നിന്ന് വീണ് കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച ഷീജയെ നഗരസഭ ഭരണ നേതൃത്വവും ഉദ്യാഗസ്ഥരും ചേര്‍ന്ന് ആദരിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

കണ്ടിജന്റ് ജീവനക്കാരിയായ ഷീജയെയാണ് സത്യസന്ധതയുടെ പേരില്‍ ആദരിച്ചത് . നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ഉപഹാരം നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാനും നഗരസഭ സെക്രട്ടറി പ്രശാന്ത് പ്രത്യേക ഉപഹാരവും ഷീജയ്ക്ക് നല്‍കിയാണ് ആദരിച്ചത്.

സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ മുസ്തഫ, ഷാഹുല്‍ ഹമീദ്, . സീനത്ത് ആലി ബാപ്പു, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി. രാജീവന്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •