ഷറഫുദീന്‍, അനുപമ പരമേശ്വരന്‍ ടീം ഒന്നിക്കുന്ന ‘പെറ്റ് ഡീറ്റെക്റ്റീവ്’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

നായകന്റെ വേഷത്തിലും നിര്‍മ്മാതാവ് എന്ന പുത്തന്‍ റോളിലും യുവതാരം ഷറഫുദീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന പുതിയ ചിത്രമാണ് ‘ പെറ്റ് ഡിക്റ്റക്റ്റീവ് ‘. തെന്നിന്ത്യന്‍ സിനിമ ലോകത്തിനു ഏറെ പ്രിയങ്കരിയായ നായികയായ അനുപമ പരമേശ്വരനാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. ഏറെ കൗതുകങ്ങള്‍ നിറഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദീന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്.

സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലൂടെ സംവിധായകന്‍ എന്ന നിലയിലും ഖ്യാതി നേടിയ അഭിനവ് സുന്ദര്‍ നായ്കാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈനെര്‍ – ദീനോ ശങ്കര്‍, ഓഡിയോഗ്രാഫി – വിഷ്ണു ശങ്കര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജയ് വിഷ്ണു, കോസ്റ്റും ഡിസൈനെര്‍ – ഗായത്രി കിഷോര്‍, മേക്ക് അപ് – റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറെക്ടര്‍ – രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രണവ് മോഹന്‍, സ്റ്റില്‍സ് -രോഹിത് കെ സുരേഷ്, പി ആര്‍ ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

 

Share news
error: Content is protected !!
Scroll to Top