മുംബൈ: എന്‍സിപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ശരദ് പവാര്‍ പിന്‍വലിച്ചു. ഇതോടെ പാര്‍ട്ടിയില്‍ തലമുറ മാറ്റത്തിനുള്ള സാധ്യതകള്‍ താത്കാലികമായി അടഞ്ഞു. ശരദ് പവാര്‍ തന്നെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരും.
ശരദ് പവാര്‍ രാജി പിന്‍വലിച്ച് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി എത്തണമെന്ന് എന്‍സിപി നേതാക്കള്‍ പ്രമേയം പാസാക്കിയിരുന്നു. മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് ഐക്യകണ്‌ഠേനയുള്ള തീരുമാനം. എന്‍സിപിയിലെയും മറ്റ് പാര്‍ട്ടികളിലെയും നേതാക്കള്‍ ഒരേ സ്വരത്തില്‍ പവാര്‍ തുടരണമെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് യോഗ ശേഷം പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
രാജി തീരുമാനത്തില്‍ ശരദ് പവാര്‍ ഉറച്ച് നിന്ന ശരദ് പവാര്‍ ഇതോടെ അയഞ്ഞു. പാര്‍ട്ടി ഒന്നടങ്കം പ്രമേയം പാസാക്കിയ സ്ഥിതിക്ക് അദ്ദേഹത്തെ അനുനയിപ്പിക്കാനാവുമെന്ന നേതാക്കളുടെ പ്രതീക്ഷയും ശരിയായി. തലമുറമാറ്റം ഉണ്ടാവുമെന്നും സുപ്രിയാ സുലേ ദേശീയ അധ്യക്ഷയാവുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ യോഗത്തില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞതോടെയാണ് ശരദ് പവാര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




