റിയാദില്‍ താമസ സ്ഥലത്ത് തീപിടുത്തം; 2 മലയാളികള്‍ ഉള്‍പ്പെടെ ആറ് മരണം

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തില്‍ ആറ് പ്രവാസികള്‍ മരിച്ചു. മരിച്ചവരില്‍ 2 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33) എന്നിവരണ് മരിച്ചത്.  ഇവര്‍ക്ക് പുറമെ ഗുജറാത്ത്, തമിഴ്നാട് സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഇന്ന് പുലര്‍ച്ചെ 1.30നാണ് അഗ്‌നിബാധയുണ്ടായതെന്നാണ്. ഖാലിദിയ്യയിലെ പെട്രോള്‍ പമ്പില്‍ പുതിയതായി ജോലിക്കെത്തിയവരാണ് അപകടത്തില്‍പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top