ഷംനാകാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത സംഘത്തില്‍ സിനിമാരംഗത്ത് നിന്നുള്ളവരും? മറ്റൊരു നടിയും ഇരയായി

കൊച്ചി നടി ഷംനാ കാസിമിന് ബ്ലാക്ക് മെയില്‍ ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഘത്തില്‍ സിനിമാമേഖലയില്‍ ഉള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഐജി വിജയ് സാക്കറെ. ഷംനാ കാസിമിന്റെ പേഴ്‌സനല്‍ നമ്പറടക്കം ഈ സംഘത്തിന്റെ കയ്യിലെത്തിയ സാഹചര്യത്തിലാണ് സിനിമാമേഖലയിലെ ആര്‍ക്കെങ്ങിലും ഈ കേസില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നത്.
ഈ സംഘം സിനിമാ മേഖലയിലെ പുതുമുഖ നടിമാരേയും മോഡലുകളേയും ഇത്തരം തട്ടിപ്പിനിരയാക്കിരുന്നു. ഇത്തരം തട്ടിപ്പിനിരയായവരില്‍ ചിലര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. എട്ടോളം പെണ്‍കുട്ടികള്‍ ഇവരുടെ  ഇരയാക്കപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന

ഷംനയെ ബ്ലാക്ക്‌മെയില്‍ ചെയ്ത സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ നാലുപേര്‍ അറസ്റ്റിലായി. പ്രതികള്‍ വലിയ കുടംബത്തില്‍ പെട്ടവരാണെന്നും, ബിസിനസ്സുകാരാണെന്നും പറഞ്ഞാണ് പരിചയം സ്ഥാപിക്കുന്നത്.സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് ഇവരുടെ തട്ടിപ്പ്. കൂടതല്‍ പേര്‍ ഈ സംഘത്തിലുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഈ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അറസ്റ്റിലായവര്‍ക്ക സ്വര്‍ണ്ണകടത്തുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.
തട്ടിപ്പിനിരയായവരില്‍ ചിലര്‍ ലൈംഗികമായി ചൂഷണത്തിന് വിധേയമായിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും ഐജി വ്യക്തമാക്കി.

ഈ കേസില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഷംന കാസിം നേരത്തെ വ്യക്തമാക്കിയിരുന്നു

photo courtesy: the Indian express

Related Articles