Section

malabari-logo-mobile

കൂരാച്ചുണ്ടില്‍ ക്വാറന്റൈനില്‍ പോവേണ്ടവര്‍ക്ക് സ്വീകരണം: പത്ത് പേര്‍ക്കെതിരെ കേസ്

HIGHLIGHTS : കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിന്റെ മുന്നില്‍ വിദേശത്ത് നിന്നെത്തിയ പ്രവാസികള്‍ക്ക് സ്വീകരണം നല്‍കിയ സംഭവത്തില്‍ പത്ത് മുസ്ലീംലീഗ് പ്രവര്‍...

കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിന്റെ മുന്നില്‍ വിദേശത്ത് നിന്നെത്തിയ പ്രവാസികള്‍ക്ക് സ്വീകരണം നല്‍കിയ സംഭവത്തില്‍ പത്ത് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി നിരോധനനിയമ പ്രകാരമാണ് കേസ്.

കൂരാച്ചുണ്ടില്‍ കഴിഞ്ഞ ദിവസമാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ വിദേശത്ത് നിന്നെത്തിയവര്‍ക്ക് സ്വീകരണം നല്‍കിയത്.

sameeksha-malabarinews

ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക്‌കൊണ്ട പോകേണ്ട പ്രവാസികളെ പഞ്ചായത്ത് ഓഫീസില്‍ എത്തിച്ച് പ്ലക്കാര്‍ഡും ബാനറുകളുമായി സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

ഇതിനെതിരെ ഹെല്‍ത്ത ഇന്‍സ്‌പെക്ടറും, കൂരാച്ചുണ്ട് ഡിവൈഎഫ്‌ഐ മേഖല കമ്മറ്റിയും പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇതേ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!