ശബരിമല നട അടച്ചു

പത്തനംതിട്ട: ശബരിമല നട അടച്ചു. ഞായറാഴ്ച രാവിലെ പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തിയതിന് ശേഷമാണ് മേല്‍ശാന്തി നട അടച്ച് താക്കോല്‍ കൈമാറിയത്. തുടര്‍ന്ന് രാജപ്രതിനിധിയും സംഘവും തിരുവാഭരണങ്ങളുമായി മലയിറങ്ങി.
ശനിയാഴ്ച രാത്രി മാളികപ്പുറത്തു നടന്ന ഗുരുതിയോടെയാണ് മകരവിളക്ക് തീര്‍ഥാടനകാലത്തിനു സമാപനം കുറിച്ചത്.

ശനിയാഴ്ച വൈകുന്നേരത്തോടെ പമ്പയില്‍ നിന്നുള്ള മലകയറ്റം അവസാനിച്ചിരുന്നു.ശബരിമല ഫെബ്രുവരി 12 ന് വൈകുന്നേരം കുംഭമാസ പൂജയ്ക്കായി വീണ്ടും തുറക്കും.

Share news
error: Content is protected !!
Scroll to Top