ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയത് ജാതി മേധാവിത്വമുള്ളവര്‍: മുഖ്യമന്ത്രി

തിരുവനന്തപുരം; ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് ജാതി മേധാവിത്വമുള്ളവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിശ്വാസികള്‍ക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും പുരുഷന് തുല്ല്യമായ അവകാശം സ്ത്രീക്കുമുണ്ടെന്നും അത് ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശമാണെന്നും അത് നിഷേധിക്കുന്ന സാഹചര്യമാണ് ഉണ്ടായതെന്നും 1991 വരെ ഇത്തരം ഒരു പ്രശ്‌നമുണ്ടായിരുന്നില്ല. കേരളാ ഹൈക്കോടതി ചെയ്ത ഒരു തെറ്റ് സുപ്രീംകോടതി തിരുത്തുകയായിരുന്നു സുപ്രീംകോടതിക്കെതിരെ പറയാന്‍ കഴിയാത്തതുകൊണ്ട് സംസ്ഥാന സര്‍ക്കാറിനെതിരെ തിരിയുകയാണെന്നും വിശ്വാസികള്‍ക്കെതിരെ ആരും യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നും എല്ലാ വിശ്വാസികള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം വേണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും സ്ത്രീകള്‍ക്കെതിരായ നീക്കം നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു ആ സമൂഹത്തെ മാറ്റിയെടുത്തവരാണ് നമ്മളെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎമ്മിനോടൊപ്പം നില്‍ക്കുന്നത് വിശ്വാസികളാണ് സിപിഎമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top