ദോഹ-കണ്ണൂര്‍ പ്രതിദിന വിമാന സര്‍വീസ്

ദോഹ: ദോഹ-കണ്ണൂര്‍ നേരിട്ടുള്ള പ്രതിദിന വിമാന സര്‍വ്വീസ് ആരംഭിക്കുന്നു. ബജറ്റ് എയര്‍ ലൈന്‍സാണ് മാര്‍ച്ച് 15 മുതല്‍ സര്‍വീസ് ആരംഭക്കുന്നത്. കണ്ണൂരില്‍ നിന്ന് ഇന്ത്യന്‍ സമയം വൈകീട്ട് 7.05 ന് പുറപ്പെട്ട് 9.05 ന് ദോഹയിലെത്തും. മടക്കവിമാനം ദോഹയില്‍ നിന്ന് ഖത്തര്‍ സമയം രാത്രി 10 ന് പുറപ്പെട്ട് പിറ്റേന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.40 നു കണ്ണൂരിലെത്തു. നിലവില്‍ ദോഹ-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത് എയര്‍ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിലവില്‍ ആഴ്ചയില്‍ നാലു സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്.

എന്നാല്‍ ദോഹയില്‍ നിന്ന് ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്,ചെന്നൈ, കോഴിക്കോട്,കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ പ്രതിദിന വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top