Section

malabari-logo-mobile

കുവൈത്തില്‍ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകാര്‍ കുടുങ്ങിയാല്‍ രക്ഷയില്ല

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയുമായി അധികൃതര്‍. ഈ മേഖലയില്‍ ഏതെങ്കിലും തരത്തിലുള്ള തട്ടി...

കുവൈത്ത് സിറ്റി: രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയുമായി അധികൃതര്‍. ഈ മേഖലയില്‍ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തിയാല്‍ അത്തരത്തിലുള്ള കമ്പനികളുടെ ലൈസന്‍സ് മരവിപ്പിക്കും. മാത്രവുമല്ല തട്ടിപ്പ് നടത്തിയവരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്യും.

റിയല്‍ എസ്റ്റേറ്റ് രംഗത്തെ വര്‍ധിച്ചുവരുന്ന തട്ടിപ്പിന് തടയിടാനായി അധികൃതര്‍ നടത്തി വരുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇതുവരെ 13 കമ്പനികളുടെ ലൈസന്‍സ് മരവിപ്പിക്കുകയും 26 വ്യക്തികളെ ചോദ്യം ചെയ്തിട്ടുമുണ്ട്. ചില വ്യക്തികള്‍ക്കും വാണിജ്യ ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യക്തികള്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കെതിരെയും നടപടിയുണ്ടായിരിക്കും.

sameeksha-malabarinews

അതെസമയം റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസില്‍ ഒരിക്കല്‍ പ്രതിയായാല്‍ അവര്‍ നടത്തുന്ന മറ്റെല്ലാ സാമ്പത്തിക ഇടപാടുകളും മന്ത്രാലയത്തിന്റെ സൂക്ഷമ നിരീക്ഷണത്തിലായിരിക്കും പിന്നീട് നടക്കുക. അന്വേണത്തിന്റെ ഭാഗമായി മരവിപ്പിക്കുന്ന ലൈസന്‍സുകള്‍ കേസുകള്‍ പൂര്‍ത്തിയായി നിരപരാധിത്വം തെളിയുന്ന മുറക്ക് ഒഴിവാക്കി നല്‍കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!