ദേശീയപാത കാക്കഞ്ചേരിയില്‍ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് മരിച്ചു

തേഞ്ഞി പ്പലം: ദേശീയപാത-കാക്കഞ്ചേരിയില്‍ ലോറി ബൈക്കിലിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ മരിച്ചു. കടലുണ്ടി ഇടച്ചിറ സ്വദേശികളായ കാഞ്ഞീരംകുന്നത്ത്, പ്രഭാകരന്റെ മകന്‍ പ്രണവ് ( 26), പച്ചാട്ട് വീട്ടില്‍ സുരേഷിന്റെ മകന്‍ ജിതിന്‍ ( 22) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3.30 ന് ദേശീയ പാത കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കിന് അടുത്തുള്ള പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം.

കോഴിക്കോട് ഭാഗത്ത് നിന്ന് അമിത വേഗതയില്‍ വന്ന എയ്ച്ചര്‍ ലോറി അതെ ദിശയിലുള്ള മറ്റൊരു വാഹനത്തെമറികടക്കുന്നതിനിടയില്‍ രാമനാട്ടുകര ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കില്‍ യാത്ര ചെയ്ത രണ്ടു യുവാക്കളും തല്‍ക്ഷണം മരണപ്പെട്ടു. അപകടത്തിനു ശേഷം നിര്‍ത്താതെ പോയ എയ്ച്ചര്‍ ലോറി പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പണിക്കോട്ടും പടിയില്‍ വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ എറണാകുളം എടത്തിരുത്തി വേങ്ങൂര്‍, മറ്റമനവീട്ടില്‍ കുര്യാക്കോസിന്റെ മകന്‍ എം. എം പ്രസാദ് (51)- നെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു .

എയ്ച്ചര്‍ ലോറി നിറപറ കമ്പനിയുടേതാണ്. കണ്ണൂരില്‍ നിന്ന് നെല്ല് കയറ്റി പെരുമ്പാവൂര്‍ – കാലടിയിലേക്ക്‌പോവുകയായിരുന്നു. അപകടം സംഭവിച്ചയുടന്‍ ഡ്രൈവര്‍ നിര്‍ത്താതെ പോവുകയായിരുന്നു. തൊട്ടുപുറകെ ലോഡുമായി വന്ന നിറപറ കമ്പനിയുടെ തന്നെ മറ്റൊരു എയ്ച്ചര്‍ ലോറി ഡ്രൈവറാണ് അപകടമുണ്ടാക്കിയ ഡ്രൈവറെ പിടി കൂടാന്‍ സഹായിച്ചത്. മരണപ്പെട്ട പ്രണവിന്റെ വിവാഹം ഏപ്രില്‍ 22 ന് ‘ നടക്കാനിരിക്കുകയായിരുന്നു. ടൈല്‍സ് ജോലിക്കാരന്‍ ആയിരുന്നു. മാതാവ്: റീമ .സഹോദരി: രേഷ്മ. മരിച്ച ജിതിന്‍ ഇലേക്ട്രീഷ്യന്‍ ആണ്.മാതാവ്: ശകുന്തള.സഹോദരങ്ങള്‍: ശ്യാംജിത്ത്, സുഭിഷ

Share news
error: Content is protected !!
Scroll to Top