Section

malabari-logo-mobile

കുവൈത്തില്‍ ഈ വര്‍ഷം പൊതുമാപ്പില്ല;പരിശോധന കര്‍ശനം

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് ഈ കൊല്ലം പൊതുമാപ്പുണ്ടായിരിക്കില്ല. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതെസമയം രാജ്യത്ത് അനധികൃതമായി ...

കുവൈത്ത് സിറ്റി: രാജ്യത്ത് ഈ വര്‍ഷം പൊതുമാപ്പുണ്ടായിരിക്കില്ല. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതെസമയം രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ പിടികൂടാന്‍ കര്‍ശന പരിശോധന ആരംഭിച്ചിരിക്കുകയാണ് അധികൃതര്‍.

പോയവര്‍ഷത്തില്‍ പൊതുമാപ്പ് കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടുന്നതിനായി ഉദാരമായ സമീപനമാണ് അധികൃതര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇത് പ്രയോജനപ്പെടുത്താതെ അധികപേരും ഇവിടെ തുടരുകയാണ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഇതെ തുടര്‍ന്നാണ് ഇത്തവണ പൊതുമാപ്പ് നല്‍കേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചത്. പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തങ്ങിയവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കാനാണ് തീരുമാനം. കഴിഞ്ഞവര്‍ഷം ഒരുമാസത്തേക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി വീണ്ടും നീട്ടിനല്‍കിയിരുന്നു. അതും പ്രയോജനത്തില്‍ വരാത്തതിനെ തുടര്‍ന്നാണ് അധികൃതര്‍ നിലപാട് മാറ്റിയിരിക്കുന്നത്.

sameeksha-malabarinews

ഇതുവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 1.10 ലക്ഷത്തോളം നിയമലംഘനങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ കര്‍ശനമായ നടപടിതന്നെ സ്വീകരിക്കാനാണ് തീരുമാനമെന്ന് താമസ കുടിയേറ്റവിഭാഗം മേധാവി മേജര്‍ ജനറല്‍ തലാല്‍ മാറാഫി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!