Section

malabari-logo-mobile

ശബരിമലയില്‍ അപ്പം, അരവണ വില്‍പ്പനയില്‍ കോടികളുടെ തട്ടിപ്പ്

HIGHLIGHTS : തിരു : ശബരിമലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ അപ്പം, അരവണ വില്‍പ്പനയില്‍ 10 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് സൂചിപ്പിച്ചുകൊണ്ട് ദേവസ്വം വിജി...

14tvpt-aravana_1__j_835716fതിരു : ശബരിമലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ അപ്പം, അരവണ വില്‍പ്പനയില്‍ 10 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് സൂചിപ്പിച്ചുകൊണ്ട് ദേവസ്വം വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

ഇത്തവണത്തെ പ്രസാദ നിര്‍മ്മാണത്തിന്റെ നിര്‍മ്മാണ ചുമതല വിജിലന്‍സ് ഏറ്റെടുത്തതോടെയാണ് കണക്കില്‍ പെടാതെ മാറ്റി വെച്ചിരിക്കുന്ന അഞ്ചേമുക്കാല്‍ ലക്ഷം ടിന്‍ അരവണയും ഒന്നര ലക്ഷം പാക്കറ്റ് അപ്പവും അധികം ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം പ്രസാദ വിതരണ ചുമതല ഉണ്ടായിരുന്ന ബാങ്കിന് കൂടി ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് സൂചന. ഇതിന്റെ തുടര്‍ നടപടികള്‍ക്കായുള്ള ശുപാര്‍ശകളോടെ വിജിലന്‍സ് റിപ്പോര്‍ട്ട് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!