താനൂരില്‍ ടോള്‍പിരിവ് തുടങ്ങി; സംഘര്‍ഷം

Tanur 33താനൂര്‍: ഇന്നലെ ഉദ്ഘാടനം ചെയ്ത താനൂര്‍ ദേവധാര്‍ റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ പിരിവ് ആരംഭിച്ചു. ഇന്ന് രാവിലെ 6 മണിമുതല്‍ പിരിവ് തുടങ്ങിയതോടെ പ്രതിഷേധവുമായി സമീപവാസികളും നാട്ടുകാരും രംഗത്തെത്തി. നാട്ടുകാര്‍ പിരിവ് തടയാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലീസും നാട്ടുകാരും തമ്മില്‍ നേരിയ തോതില്‍ വാഗ്‌വാദം ഉണ്ടായി. തുടര്‍ന്ന് ആര്‍ഡിഒ ഇന്ന് തന്നെ യോഗം വിളിച്ച് ചേര്‍ത്ത് വിഷയം ചര്‍ച്ചചെയ്യാമെന്ന ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ ഇവിടെ ടോളിനെതിരെ ശക്തമായ സമരം ഉണ്ടാകുമെന്നാണ് സൂചന.

 

Share news
error: Content is protected !!
Scroll to Top