മണിമുഴക്കം നിലച്ചു; ഈ പടിയിനി തുറക്കില്ല

Tanur 15 copyതാനൂര്‍:ഇനി ആരും ഈ ഗേറ്റ് കടന്ന് വരില്ല. ഒരു വാഹനവും ഊഴം കാത്ത് നില്‍ക്കില്ല. ഗെയ്റ്റ്മാന്‍ പുഷ്പ്പാകരേട്ടനിനി പാളങ്ങളിലേക്ക് കണ്ണുനട്ടിരിപ്പുണ്ടാകില്ല. മണിയേട്ടന്റെ കടയിലെ വളകിലുക്കം കേള്‍ക്കാതെ, അസീസ്‌ക്കാന്റെ കടയിലെ ചില്ല്‌പ്പെട്ടി കാണാതെ പല ദിക്കില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ദേവധാറിന്റെ മേല്‍പ്പാലം കയറി ഇറങ്ങി പോകും.

അവര്‍ക്ക് അറിയില്ലായിരുന്നു താഴെ ശൂന്യമായി കാണുന്ന ആ വഴി ഞങ്ങള്‍ താനൂരുകാരുടെ ജീവിതയാത്രയില്‍ എത്രമാത്രം സ്ഥാനം പിടിച്ചിരുന്നുവെന്ന്.

 

Share news
error: Content is protected !!
Scroll to Top