തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സെനറ്റ് യോഗം നടക്കുന്ന ഹാളിന് പുറത്ത് എസ്എഫ്‌ഐ പ്രതിഷേധം. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രവീണ്‍കുമാര്‍, മനോജ് സി, ഹരീഷ് എ വി, പദ്മശ്രീ ബാലന്‍ പൂതേരി, അഫ്‌സല്‍ ഗുരുക്കള്‍ തുടങ്ങിയവരെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്.
സെനറ്റിലേക്ക് വിദ്യാര്‍ഥി പ്രതിനിധികളെ ശുപാര്‍ശ ചെയ്ത ഗവര്‍ണറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്താത്ത സാഹചര്യത്തിലാണ് സെനറ്റ് അംഗങ്ങളെ തടഞ്ഞുകൊണ്ട് സമരം നടത്താന്‍ എസ്എഫ്‌ഐ പ്രതിഷേധിച്ചത്. യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിന്റെ ഇരു കവാടങ്ങളിലുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധിച്ച്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
സര്‍വകലാശാല സെനറ്റിലേക്ക് പുതിയതായി 18 പേരെയാണ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തത്.




