സ്കൂളിന് പാത്രങ്ങൾ നൽകി അമ്മമാർ മാതൃകയായി

താനൂർ: സ്കൂളിലെ ഉച്ച ഭക്ഷണ വിതരണത്തിന് ആവശ്യമായ പാത്രങ്ങൾ അമ്മമാർ നൽകിയത് വേറിട്ട അനുഭവമായി. വട്ടത്താണി കെ.പുരം ജി.എൽ.പി.സ്കൂളിലെ അമ്മമാരാണ് കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിനാവശ്യമായപാത്രങ്ങൾ  നൽകി മാതൃകയായത്.

വിളമ്പുപാത്രങ്ങൾ മതിയായതോതിൽ ഇല്ലാത്തതിനാൽ ഒന്നിച്ച് വരി നിർത്തിയായിരുന്നു കുട്ടികൾക്ക് ഭക്ഷണംനൽകിയിരുന്നത് . ഇതിനെതിരെ അമ്മമാർ

സ്കൂൾ അധികൃതർക്കും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകി. ശേഷവും  പാത്രങ്ങളുടെ ലഭ്യത ഒരുതടസ്സമായി വന്നപ്പോഴാണ് അമ്മമാർ മുന്നിട്ടിറങ്ങി പാത്രങ്ങൾ സംഘടിപ്പിച്ച് സ്കൂളിന് കൈമാറിയത്.

പാത്രങ്ങൾ പ്രധാനധ്യാപിക എസ്. അജിതാ നാഥിന് അമ്മമാർ കൈമാറി. അമ്മമാരായ ടി.മഞ്ജുള, എൻ.പിജമീല, ജസീല, സുമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top