കൊളപ്പുറത്തെ ദേശീയപാത പ്രവൃത്തി ,സ്‌റ്റേ നീട്ടി

വേങ്ങര: ദേശീയപാതയിൽ കൊളപ്പുറത്ത് പ്രവൃത്തി തുടരരുതെന്ന വിധി ഹൈക്കോടതി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. കൊളപ്പുറം ജങ്ഷ നിൽ ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായി അരീ ക്കോട്പരപ്പനങ്ങാടി സംസ്ഥാനപാതയിൽ ഇപ്പോഴുള്ള ഗതാഗത തടസ്സത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊളപ്പുറം സമര സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കൊളപ്പുറം ജങ്ഷൻമുതൽ ഗവ. ഹൈസ്കൂളിന് പിറകുവശം വരെ പ്രവൃത്തി നടത്താൻ പാടില്ലെന്ന ഉത്തരവ് ഒരുമാസം മുമ്പ് ഹൈക്കോടതി നൽകിയിരുന്നു. അതാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രണ്ടാഴ്ചക്കുകൂടി ദീർഘിപ്പിച്ചത്.

നിലവിലെ സംസ്ഥാനപാതയുടെ ഭാഗത്ത് മേൽപ്പാലം പണിയ ണമെന്നാണ് സമര സമിതിയുടെ ആവശ്യം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top