Section

malabari-logo-mobile

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

HIGHLIGHTS : SFI march to Rahul Gandhi's office

കല്‍പ്പറ്റ: ബഫര്‍സോണ്‍ വിഷയത്തില്‍ എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി ഇടപെടല്‍ ആവശ്യപ്പട്ട് അദേഹത്തിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
രാഹുല്‍ഗാന്ധിയുടെ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറിയതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. സംഭവത്തില്‍ ഇരുപതോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. എംപിയുടെ ഓഫീസിന്റെ ഷട്ടറുകള്‍ക്കും ഫര്‍ണീച്ചറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

എസ്എഫ്‌ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഐഎം ആണെന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു. അതെസമയം ഇക്കോ സെന്‍സിറ്റീവ് സോണ്‍ വിധിയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര എമംപവേര്‍ഡ് കമ്മിറ്റിയെയും പരിസ്ഥിതി ,വനം , കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തെയും എത്രയും വേഗം സമീപിക്കണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എംപി കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു.

sameeksha-malabarinews

ഈ വിധി പ്രകാരം ദേശീയ പാര്‍ക്കുകളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഇസഡ് പിരിധിയില്‍ വരും. ഇക്കാര്യം വയനാട്ടിലെ ജനങ്ങളുടെ ജീവിത ഉപജീവന മാര്‍ഗങ്ങളില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!