Section

malabari-logo-mobile

അപേക്ഷ ക്ഷണിച്ചു; യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജൂലായ് 31 വരെ അപേക്ഷിക്കാം

HIGHLIGHTS : Application invited; Applications for the Yoga Certificate Program can be submitted until July 31

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജൂലായ് 31 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ്  ജൂലായ് സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജൂലായ് 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. യോഗ ദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പഠന പരിപാടി. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠന കേന്ദ്രങ്ങളുടെ സഹായത്തോടെ   നടത്തും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ നമ്പര്‍:  04712325101, +918281114464 https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 31. ജില്ലയിലെ പഠന കേന്ദ്രങ്ങള്‍:   ഇന്ത്യന്‍ അക്യുപങ്ച്വര്‍ ആന്റ് ഹോളിസ്റ്റിക് അക്കാദമി, കോട്ടയ്ക്കല്‍ – 9961046666, 9947900197, സി.വി.എസ് ഹെല്‍ത്ത് സെന്റര്‍, മഞ്ചേരി-9447926599, ആദിദേവ ഹതയോഗ സെന്റര്‍, വണ്ടൂര്‍-9446880030, കൈവല്യ യോഗ അക്കാദമി, കോരന്‍ വളപ്പില്‍, അമ്പലത്തറ പി.ഒ., ചട്ടിപ്പറമ്പ്, മലപ്പുറം: 7012939253, പതഞ്ജലി യോഗ സെന്റര്‍, പൂക്കോട്ടമ്പാടം, നിലമ്പൂര്‍: 9946345234

sameeksha-malabarinews

സൗജന്യ പഠനോപകരണ കിറ്റ്

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി  പദ്ധതി/ കേരളാ ആട്ടോ മൊബൈല്‍  വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍  സജീവാംഗങ്ങളായ തൊഴിലാളികളുടെ  ഒന്ന്  മുതല്‍ അഞ്ച് ക്ലാസ്സ്  വരെ പഠിക്കുന്ന മക്കള്‍ക്ക് ഈ അധ്യയന വര്‍ഷാരംഭത്തില്‍ പഠന സഹായത്തിനായി ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍, രണ്ട് നോട്ട് ബുക്ക് എന്നിവയടങ്ങിയ  കിറ്റ് സൗജന്യമായി നല്‍കുന്നതിനുളള അപേക്ഷ തീയതി ജൂണ്‍ 30 വരെ നീട്ടി. അപേക്ഷ ഫോറം  www.kmtwwfb.org ലും ജില്ലാ ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ mlp.kmtwwfb@kerala.gov.in എന്ന മെയിലിലും ജില്ലാ ഓഫീസിലും സ്വീകരിക്കും.

തൊഴിലധിഷ്ഠിത കോഴ്‌സ്

അരീക്കോട് ഗവ.ഐ.ടി.ഐ.യില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി/ പ്ലസ്ടു/  ബിരുദ യോഗ്യതകള്‍ ഉള്ളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ്  സപ്പോര്‍ട്ടോടു കൂടിയ എയര്‍ കാര്‍ഗ്ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  റഗുലര്‍/ ഞായറാഴ്ച ബാച്ചുകള്‍ ഉണ്ടാകും. ഫോണ്‍: 8590082853.


അപേക്ഷ തിയതി നീട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് പ്രോഗ്രാമിലേക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം. പ്ലസ്ടു വിജയിച്ചവര്‍ക്കാണ് കോഴ്‌സ് പ്രവേശനം. കോഴ്‌സ് വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോണ്‍: 9846033001, 0471 2325101.

സർക്കാർ അംഗീകൃത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തിരുവനന്തപുരം, കോഴിക്കോട് നോളഡ്ജ് സെന്ററുകളിൽ സർക്കാർ അംഗീകൃത ഐ.ടി. ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ/ഡിഗ്രി കഴിഞ്ഞവർക്കും പഠിക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ തിരുവനന്തപുരത്തെ കെൽട്രോൺ നോളഡ്ജ് സെന്റർ, റാം സമ്രാട് ബിൽഡിംഗ്, ധർമ്മാലയം റോഡ്, ആയുർവേദ കോളേജിനു എതിർവശം, തിരുവനന്തപുരം-695001. കോഴിക്കോട് ജില്ലയിലെ നോളഡ്ജ് സെന്റർ, മൂന്നാം നില, അംബേദ്കർ ബിൽഡിംഗ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. എന്നീ വിലാസങ്ങളിൽ ലഭിക്കും. ഫോൺ: 9446987943, 8086691078.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!