യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍

ആലുവ: ആലുവ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിയെ കടന്നുപിടിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ ഏദന്‍ വില്ലയില്‍ ജസ്റ്റിനെയാണ് (42) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോയ ബസിലാണ് സംഭവം. കഴക്കൂട്ടത്തുനിന്നാണ് യാത്രക്കാരി കയറിയത്. ചികിത്സയില്‍ കഴിയുന്ന മകളെ കാണാനാണ് കഴക്കൂട്ടത്തുനിന്ന് ഇവര്‍ ബസില്‍ കയറിയത്.

റിസര്‍വ്ഡ് സീറ്റിലായതിനാല്‍ കണ്ടക്ടറുടെ സീറ്റിലേക്ക് മാറിയിരിക്കാന്‍ ജസ്റ്റിന്‍ പറഞ്ഞു. യാത്രക്കാരി അതനുസരിച്ചു.

ബസ് മംഗലപുരത്തെത്തിയപ്പോള്‍ കണ്ടക്ടര്‍ സീറ്റില്‍ വന്നിരുന്ന് കയറിപ്പിടിക്കുകയായിരുന്നു. എഴുന്നേറ്റുപോകാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ കാലുപയോഗിച്ച് തടഞ്ഞു. പിന്നീട് ഇവര്‍ സംഭവം ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തി. ആലുവയില്‍ എത്തിയപ്പോള്‍ ഇക്കാര്യം ഡ്രൈവര്‍ ഡിപ്പോയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിപ്പോ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആലുവ പൊലീസ് സ്ഥലത്തെത്തി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top