ത്രെഡില്‍ താരമായി ദുല്‍ഖര്‍ സല്‍മാന്‍

ഏറെ ഹിറ്റായി നിന്ന മറ്റൊരു സോഷ്യല്‍ മീഡിയാ ആപ്പിന് ബദലായി മെറ്റ അവതരിപ്പിച്ച ത്രെഡില്‍ ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ 261 k ഫോളോവെഴ്‌സുമായി മലയാളിയുടെ അഭിമാനം ദുല്‍ഖര്‍ സല്‍മാനാണ് മുന്‍പന്തിയില്‍. ഒപ്പം മറ്റൊരു വിശേഷം ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്തയിലെ രാജാവിന് നല്‍കിയ ജേക്‌സ് ബിജോയ് നല്‍കിയ ബാക്ക്ഗ്രൗണ്ട് സ്‌കോറാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ഒഫീഷ്യല്‍ പേജുകളില്‍ ധോണിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ ഉപയോഗിച്ച വിഡിയോയിലും.

പതിനൊന്നു മില്യണ്‍ കാഴ്ചക്കാരുമായി കിംഗ് ഓഫ് കൊത്ത ടീസര്‍ മെഗാ ഹിറ്റായതിനു പിന്നാലെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ചിത്രത്തിനും നായകന്‍ ദുല്‍ഖര്‍ സല്‍മാനും അഭിനന്ദന പ്രവാഹമാണ്.

അഭിലാഷ് ജോഷി സംവിധാനം ചെയ്ത് നിമീഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം ഓണത്തിന് തിയേറ്ററുകളിലേക്കെത്തും. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറര്‍ ഫിലിംസുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top