ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനിന്റെ മുഖംമിനുക്കി റെയില്‍വേ. ഓറഞ്ച്, വെളള, ചാര നിറത്തിലായിരിക്കും ഇനി വന്ദേഭാരത് ട്രാക്കിലിറങ്ങുക. നിലവില്‍ നീലയും വെളളയും കലര്‍ന്നതാണ് വന്ദേഭാരതിന്റെ നിറം. 28 റേക്കുകളാണ് പുതിയ ഡിസൈനില്‍ ഒരുങ്ങിയിരിക്കുന്നത്.
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ഓറഞ്ച് നിറത്തിലുളള പുതിയ വന്ദേഭാരത് ട്രെയിനുകളുളളത്. വന്ദേഭാരതിന്റെ 25 റേക്കുകള്‍ നിയുക്ത റൂട്ടുകളില്‍ ഓടാന്‍ തയ്യാറായിട്ടുണ്ട്. രണ്ടെണ്ണം റിസര്‍വ് ചെയ്തിട്ടുണ്ടെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ എഎന്‍ഐയോട് പറഞ്ഞു.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച വന്ദേഭാരതിന്റെ നിര്‍മ്മാണം നടക്കുന്ന കോച്ച് ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. ’25 ല്‍പരം മാറ്റങ്ങളാണ് വന്ദേഭാരതില്‍ നടത്തിയത്. ട്രെയിനിന്റെ പ്രവര്‍ത്തന സമയത്ത് ഫീല്‍ഡ് യൂണിറ്റുകളില്‍ നിന്ന് എന്ത് ഫീഡ്ബാക്ക് ലഭിച്ചാലും അത് ഉള്‍ക്കൊള്ളും. അത്തരം നിര്‍ദേശങ്ങള്‍ ഡിസൈനില്‍ മാറ്റം വരുത്താന്‍ സഹായിക്കും,’ അശ്വിനി വൈഷ്ണവ് പറഞ്ഞു.
RM @AshwiniVaishnaw interacted with officials and staffs of Integral Coach Factory, Chennai.@RailMinIndia @GmIcf @ProICF @GMSRailway @MIB_India @PIB_India pic.twitter.com/1LFEtmG9Ah
— PIB in Tamil Nadu (@pibchennai) July 8, 2023
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




