പ്രകൃതി വിരുദ്ധ പീഡനം;73 കാരന്‍ പിടിയില്‍

Untitled-1 copyവേങ്ങര: പതിനാറുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയ 73 കാരന്‍ പോലീസ്‌ പിടിയില്‍. വേങ്ങര നെല്ലിപ്പറമ്പ്‌ നല്ലാടന്‍ ഹുസൈനാണ്‌ പോലീസിന്റെ പിടിയിലായത്‌.

ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ പ്രതിയെ പോലീസ്‌ പിടികൂടിയത്‌. മാനസിക വളര്‍ച്ചയെത്താത്തപതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന്‌ ഇരയാക്കിയെന്നാണ്‌ കേസ്‌.

ഹുസൈന്‍ നിരവധി തവണ കടയില്‍ വെച്ചും ഇയാളുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നാണ്‌ കുട്ടിനല്‍കിയ മൊഴി.

വേങ്ങര എസ്‌ഐ അനികുമാര്‍ ടി. മേപ്പിള്ളി, സിപിഒ മാരായ രജീഷ്‌, അബൂബക്കര്‍ എന്നിവരാണ്‌ പ്രതിയെ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Share news
error: Content is protected !!
Scroll to Top