അനീഷ്‌ മാസ്റ്ററുടെ മരണം;മൂന്നിയൂരില്‍ പ്രതിഷേധ കൂട്ടായിമ

Untitled-1 copyതിരൂരങ്ങാടി: മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായിരുന്ന കെ കെ അനീഷ്‌ മാസ്റ്ററുടെ മരണത്തിന്‌ ഉത്തരവാദികളായ സ്‌കൂള്‍ മാനേജര്‍, മുന്‍ ഡിഡിഇ എന്നിവരുള്‍പ്പെടെയുള്ളവരെ ഉടന്‍ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധിഷേധ കൂട്ടായിമ സംഘടിപ്പിച്ചു. സമരസമിതിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളിനു സമീപം ആലിന്‍ചുവട്‌ അങ്ങാടിയിലാണ്‌ കൂട്ടായിമ സംഘടിപ്പിച്ചത്‌.

അനീഷ്‌ മാസ്റ്ററുടെ മരണത്തിന്‌ കാരണക്കാരായ മുഴുവന്‍ ആളുകളെയും നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുന്നതുവരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട്‌ പോകുമെന്ന്‌ സമരസമിതി മുന്നറിയിപ്പ്‌ നല്‍കി.

സിപിഐഎം ഏരിയാകമ്മിറ്റിയംഗം അഡ്വ. പി പി ബഷീര്‍ ഉദ്‌ഘാടനം ചെയ്‌തു.വി പി വിശ്വനാഥന്‍, അഡ്വ.മുസ്‌തഫ,വി പി സോമസുന്ദരന്‍, ടി.പ്രഭാകരന്‍, കെ ദാസന്‍, കെ രാമദാസന്‍, യു മുരളി എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top