Section

malabari-logo-mobile

ഉത്തരേന്ത്യയില്‍ കനത്ത ശൈത്യം;വിവിധ സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട്

HIGHLIGHTS : Severe winter in North India; red alert in various states

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത ശൈത്യം തുടരുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് റെഡ് അലേര്‍ട്ട്. നോയിഡയില്‍ രണ്ട് ദിവസത്തേക്ക് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

റോഡ് – റെയില്‍ – വ്യോമ ഗതാഗതത്തെയും മൂടല്‍ മഞ്ഞ് ബാധിച്ചിരിക്കുകയാണ്. ഡല്‍ഹിയിലേക്കുളള പതിനൊന്ന് ട്രെയിനുകള്‍ റദ്ദാക്കി. മുംബൈ സിഎസ്എംടി-അമൃത്സര്‍ എക്‌സ്പ്രസ്, ഫറാക്ക എക്‌സ്പ്രസ്, ഹിമാചല്‍ എക്‌സ്പ്രസ്, ബ്രഹ്‌മപുത്ര മെയില്‍, എംസിടിഎം ഉധംപൂര്‍-ഡല്‍ഹി സരായ് രോഹില്ല എസി എസ്എഫ് എക്‌സ്പ്രസ്, ലഖ്‌നൗ മെയില്‍, ദാനാപൂര്‍-ആനന്ദ് വിഹാര്‍ എക്‌സ്പ്രസ്, സധാ വിഹാര്‍ എക്‌സ്പ്രസ്, ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ സദ്ഭാവന എക്സ്പ്രസ്, ജമ്മു മെയില്‍, പദ്മാവത് എക്സ്പ്രസ്, കാശി വിശ്വനാഥ് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കാഴ്ച പരിധി 100 മീറ്ററില്‍ താഴെയാണ്.

sameeksha-malabarinews

ഹരിയാനയിലും പഞ്ചാബിലും അടുത്ത അഞ്ച് ദിവസം വരെ കനത്ത മൂടല്‍ മഞ്ഞ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂടല്‍ മഞ്ഞ് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!