സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തിൽ നവകേരള സദസ്സിന്റെ വിലയിരുത്തൽഉണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും നടക്കും. സദസ്സ് വൻ വിജയമായെന്നാണ്പാർട്ടിയുടെ വിലയിരുത്തൽ. പരാതികൾ പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ സർക്കാരിന് സിപിഎംസെക്രട്ടറിയേറ്റ് നിർദ്ദേശം നൽകും.
തിരുവനന്തപുരത്തു ചേർന്ന സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വത്തെ സി.പി.ഐ സംസ്‌ഥാനസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി ഡി.രാജയാണ് ബിനോയ് വിശ്വത്തിൻ്റെ പേര്നിർദ്ദേശിച്ചത്. നിർദേശം ചർച്ച പോലുമില്ലാതെ സംസ്‌ഥാന കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. കാനംരാജേന്ദ്രൻ്റെ നിര്യാണത്തിന് പിന്നാലെ ചേർന്ന അടിയന്തര നിർവാഹക സമിതി യോഗം നേരത്തെ ബിനോയ്വിശ്വത്തിന് സെക്രട്ടറിയുടെ ചുമതല കൈമാറിയിരുന്നു. കാനം മരിച്ചതിനു തൊട്ടു പിന്നാലേ ബിനോയിയെസെക്രട്ടറിയാക്കിയതിനെതിരെ മുതിർന്ന നേതാവ് കെ.ഇ ഇസ്മയിൽ രംഗത്തെത്തിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




