HIGHLIGHTS : Severe heat in Kuwait; restrictions on outdoor work

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൂട് ശക്തമായതോടെ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പിക്കുന്നതിന്റെ ഭാഗമായി തൊഴില്‍ നിയന്ത്രണം നിലവില്‍ വന്നു. ജൂണ്‍ 1 മുതല്‍ പകല്‍ സമയങ്ങളില്‍ 11 മണി മുതല്‍ 4 മണിവരെയാണ് പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കനത്ത പിഴയും കര്‍ശന നിയമനടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഫീല്‍ഡില്‍ മിന്നല്‍ പരിശോധനയുള്‍പ്പെടെ ആരംഭിച്ചിട്ടുണ്ട്.
പകല്‍സമയത്തിന് സമാനമായി രാത്രികാലങ്ങളിലും ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. നിലവില്‍ രാജ്യത്ത് ചൂട് 50 ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു